ബ്ലോഗു തുടങ്ങിയിട്ടുനാളു കുറേ ആയി - എന്താണു ബ്ലോഗേണ്ടതെന്നു ചിന്തിച്ചു വശായി
സീരിയസാവണോ അതോ കോമഡിയോ സെന്റിയോ ആവണോ എന്നു വിചാരിച്ചു കുറെ ദിവസം പോയി പിന്നെ തോന്നി അന്നേരം തോന്നണതെഴുതി തുടങ്ങാം,
പ്രധാന പ്രശ്നം മടിതന്നെ
പണ്ടു കേട്ട ഒരു കഥ ഓര്‍ക്കുന്നു... ഒരു വിദേശി സായ്പ് കേരളത്തില്‍ വന്നു ഒരു മലയാളിയുടെ ആഥിത്യം സ്വീകരിക്കുന്നു. നമ്മുടെ ആശാന് സായ്പിനെ അങ്ങു സുഖിപ്പിക്കാന്‍ നല്ല പൂവന് പഴവും ചക്കചുളയും ഒക്കെ ഒരു പ്ലേറ്റില്‍ സായ്പിന്റെ മുന്പില് വച്ചു. സായ്പ് ഇതൊക്കെ ആദ്യം കാണൂകല്ലേ ഇതെങ്ങെനെയാ കഴിക്കുകാന്നു ഒരു പിടിയുമില്ല. എന്നാലതു അങ്ങോട്ടു സമ്മതിക്കാനും വയ്യ , (പിന്നേ ചോദിച്ചാല്‍ ഏതാണ്ട്ങ്ങോട്ടു പോയി), സായ്പ് കഴിക്കാതിരിക്കുന്നതു കണ്ട് മലയാളി ഒരു പഴമെടുത്തു തൊലികളഞ്ഞു തിന്നു കൊണ്ട് അകത്തേക്കു പൊയി,
“കഴിക്കണ്ണാ , നല്ല നാടനാ”
സായ്പ് (ആത്മഗതം) “ ഇത്രേ ഉള്ളോ, “
ഒരു ചക്കച്ചുള (രണ്ടും മഞ്ഞ നിറം സായ്യ്പിനറിയാമോ ഏക്ക് ഏതാ പൂക്കേതാന്നു) തൊലി കളഞ്ഞു എന്നിട്ട് മലയാളിയെ നോക്കി ഒന്നു ചിരിച്ച് ‘ഞാന്‍ ഇതൊക്കെ എത്ര കണ്ടതാ’ എന്ന ഭാവത്തില്‍ കുരു വായിലിട്ടു ചവച്ചു.
ങ്, ഇതാണോ ഇത്ര രുചി ഉം എന്തോരു ചവര്‍പ്പ് ഏതായാലും എറങ്ങി ഹോ”
അപ്പോ മലയാളി തിരിച്ചു വന്നു സ്നേഹത്തോടെ ചൊദിച്ചു “നല്ല മധുരമുണ്ടല്ലേ, കഴിക്കൂ“ എന്നിട്ടു ഒരു ചക്കച്ചുള എടുത്തു പൊളിച്ചു കുരുകളഞ്ഞ് തിന്നു, സായ്പു ആശ്ചര്യപെട്ടു , ഹൊ ചിലപ്പോള്‍ ഞാന്‍ കണ്ട്തു തെറ്റിക്കാണും ഇതിന്റെ തൊലിയായിരുന്നോ തിന്നേണ്ട്തു , ഏതായാലും ആരും കണ്ടില്ലല്ലോ സമാധാനം (ആരേലും കണ്ടേലേ നമുക്കു കുഴപ്പമുള്ളല്ലോ!!) ഈ പ്രാവശ്യം തെറ്റില്ലന്നു മനസ്സില്‍ വിചാരിച്ചു
സായ്പ് എടുത്തത് നല്ല ഒരു പൂവന് പഴം ബാക്കി പറയുന്നില്ല.
പറഞ്ഞു വന്നത് അതല്ല എന്താ എഴുതേണ്ട്തെന്നാരോടും ചോദിക്കുന്നില്ല. ആരേലും അഭിപ്രായം പറയുമോന്നു
നോക്കാം (പിന്നെ ഞാനാരാ എഴുത്തശ്ചനോ ഒ! സോറി വിശാലനോ )
കിടക്കട്ടേ നമുക്കും ഒരു പോസ്റ്റ് അല്ലേ? നന്ദി കേട്ടോ കുറച്ചു നേരം നിന്നതിനു...........:)
Subscribe to:
Post Comments (Atom)
4 comments:
ആഹാ, തേങ്ങ ഉടക്കാന്‍ പറ്റിയ സ്ഥലം,
സംഭവം കുറച്ചു പഴക്കമുള്ളതായിരുന്നെങ്കിലും
അവസാനം പറഞ്ഞ ആ നന്ദിയില്‍ ഞാനങ്ങട് വീണു
ഹോ ! എനിക്കും കിട്ടിയോ തേങ്ങാ!!!
തോന്ന്യാസീ............ :)
ഒരായിരം നന്ദി കേട്ടോ.... താങ്കളാണെന്റെ കന്യകാത്വം കവര്‍ന്നത്
വരണേ വല്ലപ്പോഴും
ങ്ഹേ!
മലയാളി എഴുത്തു നിര്‍ത്തണം. ഞാന്‍ തുടങ്ങി.
Post a Comment